വൈക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് വൈക്കം യൂണിറ്റിന്റെ മെമ്പർഷിപ്പ് വിതരണം കെ.എസ്.എസ്.പി.എ താലൂക്ക് കമ്മറ്റി പ്രസിഡന്റ് കെ.വിജയൻ ഇ.എൻ.ഹർഷകുമാറിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.വൈക്കം ടൗൺ യൂണിറ്റ് പ്രസിഡന്റ് കെ.എൻ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി ഐ.പ്രദീപ് കുമാർ, ഇടവട്ടം ജയകുമാർ, ഗിരാജാ ജോജി, കെ.എൽ.സരസ്വതിയമ്മ, ഗീതാ ബാബു എന്നിവർ സംസാരിച്ചു.