വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ എന്റെ കൗമുദി പദ്ധതി ഇന്ന് ജില്ലാ കളക്ടർ പി. കെ. സുധീർ ബാബു ഉദ്ഘാടനം ചെയ്യും.
വായനാദിനാചരണത്തോടനുബന്ധിച്ച് ഉച്ചക്ക് 12ന് സ്‌ക്കൂളിൽ നടക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെ. വി. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. വി. എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയർമാൻ പി. ശശിധരൻ വായനാ സന്ദേശം നൽകും.