കുറവിലങ്ങാട് : കേരള സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡ് തദ്ദേശ സ്വയംഭരണ സ്ഥാപന വിഭാഗത്തിൽ കാണക്കാരി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. അക്ഷയ ഊർജ്ജ ഉപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സ്ഥാപനമായ അനർട്ട് ആണ് അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
കാണക്കാരി ഗ്രാമപഞ്ചായത്ത് പുതിയതായി നിർമ്മിച്ച ഓഫീസിൽ എട്ട് ലക്ഷം രൂപ മുതൽ മുടക്കിൽ 30 സോളാർ പാനലുകൾ പഞ്ചായത്തിന്റെ മൂന്നാമത്തെ നിലയുടെ മുകളിൽ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചു വരുന്നു ഈ വൈദ്യുതി 30 റ്റിയൂബലർ ബാറ്ററിയിൽ വൈദ്യുതി സൂക്ഷിച്ച് പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തികൾക്ക് ഉപയോഗിക്കുന്നു. ഇതിന് പുറമേ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉളള 3 1/2 ഏക്കർ സ്ഥലം വരുന്ന ചിറക്കുളം നൂറ്റാïുകളായി ഉപയോഗിച്ചു വന്നിരുന്നു. രാത്രി കാലങ്ങളിൽ പൊതുജനങ്ങൾക്ക് സൗകര്യമായി നടക്കുന്നതിന് നടപ്പാതയിൽ വെളിച്ചം നൽകുന്നതിന് സ്ഥാപിച്ചിട്ടുണ്ട്.
പഞ്ചായത്തിലെ 15 വാർഡുകളിലും കഴിഞ്ഞ 3 വർഷത്തെ പദ്ധതി നിർവ്വഹണത്തിന്റെ ഭാഗമായി 300ഓളം സോളാർ വിളക്കുകൾ സ്ഥാപിച്ചു കഴിഞ്ഞു. കാണക്കാരി ഗ്രാമപഞ്ചായത്തിന്റ ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ജില്ലയിൽ രണ്ടാം സ്ഥാനത്തോടെ ആർദ്ര കേരളം പുരസ്‌കാരത്തിന് അർഹമായി 24 ന് അവാർഡ് ഏറ്റുവാങ്ങാൻ ഇരിക്കുമ്പോഴാണ് പുതിയ അവാർഡ് കൂടി ലഭ്യമായത്.
പഞ്ചായത്തിന്റെ സോളാർ വൈദ്യുതി ഉത്പാദനത്തിലുളള മുന്നേറ്റമാണ് ഈ അവാർഡ് ലഭിക്കുന്നതിന് കാണക്കാരി ഗ്രാമപഞ്ചായത്തിനെ അർഹമാക്കിയത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോയി പി ചെറിയാൻ ,വൈസ് പ്രസിഡന്റ് മിനു മനോജ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബെന്നി ജേക്കബ് എന്നിവർ അറിയിച്ചു .