തലയോലപ്പറമ്പ്: കാണാതായ മദ്ധ്യവയസ്‌ക്കനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലാംകടവ് ആലിൻചുവട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ദിലീപ് കുമാറിന്റെ (കണ്ണൻ, 50) മൃതദേഹമാണ് മൂവാറ്റുപുഴയാറിന്റെ പൊട്ടൻചിറ ഭാഗത്ത് ഇന്നലെ രാവിലെ കണ്ടെത്തിയത്. തിങ്കളാഴ്ച മുതൽ ഇയാളെ കാൺമാനില്ലെന്ന് കാട്ടി ബന്ധുക്കൾ തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. ഭാര്യ: പരേതയായ ഷാഹിദ. മകൻ: നിരഞ്ജൻ കൃഷ്ണാ (ഒന്നാം ക്ലാസ് വിദ്യാർത്ഥി, ഗവ. യു.പി സ്‌കൂൾ, മറവൻതുരുത്ത്). സംസ്ക്കാരം നടത്തി.
.