കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ നഗരസഭ അസി.എൻജിനീയർ എം.പി ഡെയ്‌സിയെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്‌തു.സംഭവത്തെത്തുടർന്ന് ഇവരെ കുമാരനല്ലൂർ സോണൽ ഓഫീസിലേയ്‌ക്ക് സ്ഥലം മാറ്റിയിരുന്നു. നഗരസഭ സെക്രട്ടറിയും ചെയർപേഴ്‌സണും ഇവർക്കെതിരെ റിപ്പോർട്ടു നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് സസ്‌പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.