വൈക്കം: പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ഫയർഫോഴ്‌സ് എത്തി തീ കെടുത്തി.
നാനാടം കുമ്പക്കാട് രജു നിവാസിൽ സി.പി.രജുവിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിലേക്കാണ് തീ പടർന്നത്. വൈക്കത്ത് നിന്നും അസി. സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് എത്തി തീ കെടുത്തി സിലിണ്ടർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.