kob-devsya

ചങ്ങനാശ്ശേരി: ഭർത്താവിനു പിന്നാലെ ഭാര്യയും കുഴഞ്ഞുവീണു മരിച്ചു. കുരിശുംമൂട് ജിസ് നഗർ കാഞ്ഞിരത്തുംമൂട്ടിൽ ദേവസ്യ തോമസ് (പ്രകാശ് കുട്ടപ്പൻ -80), ഭാര്യ ത്രേസ്യാമ്മ (75) എന്നിവരാണ് മരിച്ചത്. മകൾ മിനിമോളുടെ മാമ്മൂട്ടിലുള്ള വസതിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ചൊവ്വാവ്ച ഉച്ചയ്ക്ക് 12.30നാണ് ദേവസ്യ മരിച്ചത്. ദേവസ്യയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിനായി ആംബുലൻസ് എത്തിയപ്പോൾ ത്രേസ്യാമ്മയും കുഴഞ്ഞുവീണു. ത്രേസ്യാമ്മയെ ആംബുലൻസിൽ കയറ്റി ചെത്തിപ്പുഴ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദേവസ്യ ചങ്ങനാശേരി എസ്.ബി കോളജിനു സമീപം ദീർഘകാലം പ്രകാശ് ടെയിലറിംഗ് സ്ഥാപനം നടത്തിയിരുന്നു. ഇരുവരുടേയും സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ നടത്തും. ത്രേസ്യാമ്മ ഇത്തിത്താനം കരിയിലാകുഴി കുടുംബാഗമാണ്. മക്കൾ: തോമസ് ദേവസ്യ (റിട്ട.അദ്ധ്യാപകൻ, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്‌കൂൾ), ബാബു, റെജിമോൾ, മാത്തുക്കുട്ടി, മിനിമോൾ. മരുമക്കൾ: സാൻസി സ്‌കറിയ (അദ്ധ്യാപിക, കുറുമ്പനാടം സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ), സുഷമ, കുഞ്ഞുമോൻ, ഷിജോ.