കോട്ടയം: തപാൽ മേഖലയിൽ നടപ്പാക്കിയ പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി ജീവനക്കാർക്ക് നേരിടുന്ന ബുദ്ധിമുട്ടുകളിൽ പ്രതിഷേധിച്ച് നാഷണൽ ഫെഡറേഷൻ ഒഫ് പോസ്റ്റൽ എംപ്ലോയീസിന്റെയും പെൻഷൻകാരുടെ സംഘടനയായ ഓൾ ഇന്ത്യ പോസ്റ്റൽ ആൻഡ് ആർ.എം.എസ് പെൻഷനേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലിന് കോട്ടയം, വൈക്കം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി എന്നീ ഹെഡ് പോസ്റ്റ് ഓഫിസുകൾക്കു മുന്നിൽ ജീവനക്കാരും പെൻഷൻകാരും പ്രതിഷേധ പ്രകടനം നടത്തും.