പത്തനംതിട്ട: കോഴഞ്ചേരി ചന്തയിലെ മത്സ്യ വിതരണക്കാരിൽ നിന്ന് നൂറ് കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫിഷറീസ് ആരോഗ്യ വകുപ്പുകളുമായി ചേർന്ന് ഓപ്പറേഷൻ സാഗർ റാണി എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് നടപടി. ഏഴ് മത്സ്യ വ്യാപാരികളുടെ സ്റ്റാളുകളിൽ പരിശോധന നടത്തി. ഒരു സ്റ്റാളിലെ മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി പഞ്ചായത്ത് അധികൃതരെ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളിൽ നിന്ന് മത്സ്യത്തിന്റെ സാമ്പിളുകൾ ശേഖരിച്ചത് പരിശോധിക്കും. ആറുപേർക്ക് നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ ശ്രീകലയുടെ നേത്യത്വത്തിൽ നടന്ന പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ പ്രശാന്ത് കുമാർ , പ്രവീൺ, പ്രശാന്ത് എസ് , ഹെൽത്ത് ഇൻസ്പക്ടർ ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.