അതിരമ്പുഴ: അതിരമ്പുഴ വെൺമനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ 47മത് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം ആഗസ്റ്റ് 16നു വിഗ്രഹഘോഷയാത്രയോടെ ആരംഭിക്കും. ക്ഷേത്ര ഓഡറ്റോറിയത്തിൽ നടന്ന ആലോചനായോഗത്തിൽ വിവിധ ഹിന്ദു സംഘടനാ നേതാക്കൾ പങ്കെടുത്തു .സപ്താഹ ജ്ഞാനയജ്ഞ കമ്മറ്റി ഭാരവാഹികളായി പി.ജി.ബാലകൃഷ്ണപിള്ള (മുഖ്യരക്ഷാധികാരി ) സദാശിവൻ താന്നിക്കൽ ,വിജയൻ ചെട്ടിയാർ (രക്ഷാധികാരി ) റ്റി.കെ.ശിവശങ്കരൻ (ചെയർമാൻ) ശിവദാസൻ നായർ (കൺവീനർ) കെ.കെ രവീന്ദ്രൻ (സെക്രട്ടറി) എന്നിവർ ഉൾപ്പെടെ 51 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് റ്റി.കെ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ഭാരവാഹികളായ മുരളി തകിടയേൽ .വി.ജി.ശശിധരൻപിള്ള ,മണിയൻപിള്ള. സജീവ് തൃക്കേപറമ്പിൽ . റോബിൻ കുറുപ്പും തുണ്ടം എന്നിവർ പ്രസംഗിച്ചു