mertev

ചങ്ങനാശേരി: വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഇന്നതവിജയം കരസ്ഥമാക്കിയ നാൽപ്പതോളം കുട്ടികളെ ആദരിച്ചു. എസ്.എ.ബി.എസ്. പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ.സിസ്റ്റർ മേഴ്സി നെടുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ ചങ്ങനാശേരി ഡിവൈ. എസ്.പി എൻ.രാജൻ ഉദ്ഘാടന നിർവ്വഹിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. മനോജ് കറുകയിൽ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റ്റിസാ പടിഞ്ഞാറേക്കര, ഹെഡ്മിസ്ട്രസ് സിസ്റ്റർ റ്റെസി ആറ്റുമാലി, പി.ടി.എ പ്രസിഡന്റ് സെബാസ്റ്റ്യൻ മുല്ലശ്ശേരി, റോസ്മേരി സേവ്യർ, ആൻസിമോൾ റ്റി.ജോസ്, രഞ്ജിത് എസ് നായർ, അമലു അന്ന ബിജു എന്നിവർ പങ്കെടുത്തു. സേവ്യർ ജോസഫ്, ജൂലി ജോസഫ്, സിസ്റ്റ് എലൈസ്, പ്രിയ മേരി ജോസഫ്, എലിസബത്ത് സി. ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.