വൈക്കം : റേഷൻകാർഡ് അനഹർമായി മുൻഗണനാ വിഭാഗത്തിൽപ്പെടുത്തി ഉപയോഗിച്ചു വരുന്ന മുഴുവൻ പേരേയും കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു. സർക്കാർ ജീവനക്കാർ, 1000 ച.അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടുള്ളവർ, നാലുചക്രവാഹനമുള്ളവർ, കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കറിനുമേൽ ഭൂമിയുള്ളവർ, റേഷൻകാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി പ്രതിമാസ വരുമാനം 25000/- രൂപയിൽ കൂടുതലുള്ളവർ, ഉയർന്ന ജീവിതനിലവാരമുള്ളവർ എന്നിവരാണ് മുൻഗണനാവിഭാഗത്തിലെ അനർഹർ. ഇത്തരക്കാരെ കണ്ടെത്തി ഇതുവരെ വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വിപണിവില ഈടാക്കാനാണ് തീരുമാനം. കഴിഞ്ഞ മേയ് മാസം നടത്തിയ പരിശോധനകളിൽ ഇത്തരം 154 റേഷൻകാർഡുകൾ പിടികൂടി. ഇനിയുള്ള ദിവസങ്ങളിൽ വീട് കയറിയുള്ള പരിശോധനകൾ ഊർജ്ജിതമാക്കും. മുൻഗണനാറേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാനുള്ള ഫോൺ നമ്പരുകൾ : 91885227362, 9188527668, 9188527669, 9188527670, 9188527671.