ചങ്ങനാശേരി:ടൗണിലെ നടപ്പാതകൾ കാടും പടർപ്പും കയറി നശിച്ചിട്ടും ഇത് സഞ്ചാരയോഗ്യമാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.വാകത്താനം, ഞാലിയകുഴി, തെങ്ങണ, കണ്ണൻചിറ തുടങ്ങി നിരവധി സ്ഥലങ്ങളിലെ റോഡരികുകൾ കാട് മൂടികിടക്കുകയാണ്. കറുകച്ചാലിൽ അടുത്ത കാലത്ത് ഇന്റർലോക്ക് പാകിനിർമ്മിച്ച ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാരംഭിക്കുന്ന പാതകളും കാടുകയറി നശിക്കുകയാണ്. പാത സഞ്ചാരയോഗ്യമല്ലാതായതോടെ റോഡിലേക്കിറങ്ങി നടക്കേണ്ട അവസ്ഥയാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ മാലിന്യം തള്ളുന്നതും പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുന്നതും പതിവാണെന്നും പരാതിയുണ്ട്. ഗുരുമന്ദിരം ജംഗ്ഷനിൽ നടപ്പാത കൈയേറിയുള്ള വാഹന പാർക്കിംഗും വ്യാപകമാണ്.