കറുകച്ചാൽ : സംസ്ഥാന വനിതാകമ്മീഷനും കറുകച്ചാൽ ഗ്രാമപഞ്ചായത്തും സംയുക്തമായി സ്ത്രീ സൗഹൃദ കേരളം എന്ന വിഷയത്തിൽ സെമിനാർ 20ന് ഉച്ചക്ക് 2ന് എൻ. എസ്. എസ്. ജംഗ്ഷനിലുള്ള എൻ. എസ്. എസ്. കരയോഗം ഹാളിൽ നടത്തും. കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ബിജുകുമാർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ലതാഷാജൻ അദ്ധ്യക്ഷത വഹിക്കും. വനിതാകമ്മീഷൻ അംഗം ഇ. എം. രാധ ആമുഖ പ്രസംഗം നടത്തും. എസ്. ബിജു ക്ലാസ് നയിക്കും.