ചങ്ങനാശേരി : കേരള മഹിളാ സംഘം ജില്ലാ സമ്മേളനം 26ന് ചങ്ങനാശേരിയിൽനടക്കും. 22ന് രാവില 11ന് ചങ്ങനാശേരി സി.പി.ഐ ഓഫീസിൽ സ്വാഗതസംഘ രൂപീകരണ യോഗം ചേരും. സി.പി.ഐ ജില്ലാ സെക്രട്ടറി സി. കെ. ശശിധരൻ ഉദ്ഘാടനം ചെയ്യും. മഹിളാസംഘം ജില്ലാ പ്രസിഡന്റ് ഹേമലത പ്രേം സാഗർ അദ്ധ്യക്ഷത വഹിക്കും. ലീനമ്മ ഉദയകുമാർ, മോഹൻ ചേന്നംകുളം, അഡ്വ. കെ. മാധവൻപിള്ള, കെ.ടി. തോമസ്, ഷേർലി ഹരികൃഷ്ണൻ എന്നിവർ പങ്കെടുക്കും.