പാലാ : പുലിയന്നൂർ ഗായത്രി സ്‌കൂളിൽ നടന്ന വായന വാരാചരണം സാഹിത്യകാരൻ രവി പുലിയന്നൂർ ഉദ്ഘാടനം ചെയ്തു. അറിവിന്റെ മേഖലയിലേയ്ക്ക് നയിക്കുന്ന വായന ശീലമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്‌കൂൾ മാനേജർ എം ആർ പദ്മനാഭൻ സംസാരിച്ചു. മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പ്രധാന കൃതികൾ പരിചയപ്പെടുത്തൽ, വായനമത്സരം,ആസ്വാദനം തയ്യാറാക്കൽ എന്നിവ വായനാവാരത്തിന്റെ ഭാഗമായി നടക്കും.