വാഴൂർ: അഖില കേരള ചേരമർ ഹിന്ദുമഹാസഭ വാഴൂർശാഖയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി അനുസ്മരണം നടത്തി. കൊടുങ്ങൂരിൽ നടന്ന സമ്മേളനം കെ.കെ. അപ്പു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ടി.രാജു അദ്ധ്യക്ഷത വഹിച്ചു. സജി ഇലയ്ക്കാട്ട്, കുട്ടപ്പൻ കല്ലേലാലുങ്കൽ, അഡ്വ. ഇ.ഒ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. അയ്യങ്കാളിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.