കോട്ടയം: ഭാരതിയ വിചാരകേന്ദ്രം കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോട്ടയം പബ്ളിക് ലൈബ്രറി ബിൽഡിങ്ങിലെ വ്യാസ് ആഡിറ്റോറിയത്തിൽ നാളെ അന്താരാഷ്ട്ര യോഗദിനാചരണം നടത്തും. വൈകിട്ട് 5.30ന് നടക്കുന്ന സമ്മേളനത്തിൽ അഷ്ടാംഗയോഗത്തെക്കുറിച്ച് ഡോ. എസ്.വി. പ്രദീപ്, യോഗദർശനത്തെപ്പറ്റി എം.ജി. അശോക് കുമാർ എന്നിവർ സംസാരിക്കും. ഭാരതിയ വിചാരകേന്ദ്രം കോട്ടയം യൂണിറ്റ് പ്രസിഡന്റ് ഡോ.എം.വി. ശിവകുമാർ അദ്ധ്യക്ഷത വഹിക്കും.