കോട്ടയം: കോട്ടയം ജില്ലയ്ക്ക് 70 വയസ് തികയുന്ന ജൂലായ് ഒന്നു മുതൽ 2020 ജൂലായ് ഒന്നു വരെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കലാമാമാങ്കം സംഘടിപ്പിക്കുമെന്ന് ജെ.സി ഡാനിയേൽ മീഡിയ സെന്റർ–സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടനം 30 ന് നടക്കും. പരിപാടികളുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ (ചെയർമാൻ), നഗരസഭാദ്ധ്യക്ഷ ഡോ. പി.ആർ. സോന (വൈസ് ചെയർമാൻ), ജോസ് കെ മാണി എം.പി (മുഖ്യരക്ഷാധികാരി), വി.എൻ വാസവൻ, എൻ.ഹരി (സഹ രക്ഷാധികാരികൾ), അനസ്ബി (ജനറൽ കൺവീനർ), സോന എസ്. നായർ (അഡ്മിനിസ്‌ട്രേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. ഒരു വർഷം നീളുന്ന പരിപാടികളിൽ മൊത്തം 25,000 കലാകാരന്മാരെ പങ്കെടുപ്പിക്കും. ഡി.ടി.പി.സിയും കോട്ടയം നഗരസഭയും സഹസംഘാടകരാണ്.
അനസ്ബി, സോന എസ്. നായർ, ബാബുരാജ് കോട്ടയം, ബേബിച്ചൻ ഏർത്തയിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.