കോട്ടയം: ബി.കോം (കോഓപ്പറേഷൻ), ജെ.ഡി.സി., എച്ച്.ഡി.സി. യോഗ്യതയുള്ളവർക്ക് സഹകരണ സംഘങ്ങളിലെ ജൂനിയർ ക്ലർക്ക് തസ്തികകളിലേക്കുള്ള നിയമനത്തിനായി കോ ഓപ്പറേറ്റീവ് സർവീസ് എക്‌സാമിനേഷൻ ബോർഡ് നടത്തുന്ന പരീക്ഷയ്ക്കുള്ള തീവ്ര പരിശീലന പരിപാടി മഹാത്മാ ഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ ആരംഭിക്കുന്നു. സർവകലാശാല കാമ്പസിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 04812731025 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.