പൊൻകുന്നം : അന്താരാഷ്ട്ര യോഗാ ദിനാചരണവും യോഗാസപ്താഹവും 21 മുതൽ 30 വരെ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. പൊൻകുന്നം സ്വസ്തി സ്‌കൂൾ ഒഫ് യോഗ, ഭാരതീയ വിദ്യാനികേതൻ, ആരോഗ്യഭാരതി, എൻ.എസ്.എസ് പൊൻകുന്നം യൂണിയൻ, സത്യസായി സേവാസമിതി എന്നിവരാണ് സംഘാടകർ. നാളെ രാവിലെ 6.30 ന് സമൂഹ യോഗാപരിശീലനം. ഡോ.ശ്രീജിത്ത് പേരൂർ യോഗാദിന സന്ദേശം നൽകും. 24 മുതൽ എല്ലാ ദിവസവും രാവിലെയും വൈകിട്ടും സൗജന്യയോഗാതെറാപ്പി. 30 ന് രാവിലെ 10 ന് യോഗായനം ഡോ.എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൈതപ്രം വാസുദേവൻ നമ്പൂതിരി ക്ലാസ് നയിക്കും.