കോട്ടയം: എസ്.എൻ.ഡി.പി യോഗം 34-ാം നമ്പർ വല്യാട് ശാഖയിലെ പ്രളയ ദുരിതാശ്വ ബാധിതർക്കായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയുടെ സഹായ വിതരണത്തിന്റെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് ദാനവും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുള്ള സ്വീകരണവും 21ന് വൈകിട്ട് അഞ്ചിന് ഗുരുസ്തവം രചനാ ശതാബ്ദി സ്മാരക നടപ്പന്തലിൽ നടക്കും. യൂണിയൻ സെക്രട്ടറി ആർ. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ സുരേഷ് വട്ടയ്ക്കൻ, അഡ്വ. ശാന്താറാം റോയി തോളൂർ, അഡ്വ.കെ.എ.പ്രസാദ് എന്നിവരെ ആദരിക്കും. വിദ്യാഭ്യാസ അവാർഡ് ദാനവും പ്രളയ ദുരിതാശ്വാസ ധനസഹായ വിതരണ ഉദ്ഘാടനവും എ.ജി.തങ്കപ്പൻ നിർവഹിക്കും. യൂണിയൻ കൗൺസിലർ ധനീഷ് കുമാർ, ശാഖാ വൈസ് പ്രസിഡന്റ് കെ.ടി.ഷാജിമോൻ, യൂണിയൻ കമ്മിറ്റി അംഗം കെ.കെ.ദാസപ്പൻ, വനിതാ സംഘം സെക്രട്ടറി അംബുജാക്ഷി നാണുക്കുട്ടൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സനീഷ് സതീശ് എന്നിവർ സംസാരിക്കും. ശാഖാ പ്രസിഡന്റ് കെ.ടി.റെജി സ്വാഗതവും സെക്രട്ടറി പി.കെ.ബൈജു നന്ദിയും പറയും.