കോട്ടയം: ഭാരതീയ വിചാര കേന്ദ്രത്തിന്റെയും സൂര്യകാലടി മനയുടെയും നേതൃത്വത്തിലുള്ള അന്താരാഷ്ട്ര യോഗ ദിനാചരണം ഇന്ന് നാലിന് സൂര്യകാലടി മനയിൽ നടക്കും. സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും. 'യോഗ നിത്യജീവിതത്തിൽ'' എന്ന വിഷയത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യൻ അഡ്വ.എൻ.ശങ്കറാം മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ.ഡി. സുരേഷ് ബാബു യോഗ ക്ലാസ് നയിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ അഡ്വ.സി.എൻ.പരമേശ്വരൻ, ഗണേശ് നമ്പൂതിരി, രാജേഷ് നട്ടാശ്ശേരി എന്നിവർ അറിയിച്ചു.