പാലാ : ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യകലാപീഠത്തിന്റെ രണ്ടാമത് വാർഷികം ഇടമറ്റം ഓശാന മൗണ്ടിൽ നടന്നു. കഥകളി നിരൂപകൻ മീനടം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആർ.കണ്ണൻ ഇടമറ്റം അദ്ധ്യക്ഷനായി. രണ്ടാമത് വാദ്യപ്രജാപതി പുരസ്‌കാരം രാജേഷ് കിടങ്ങൂരിന് സമ്മാനിച്ചു. സംഗീത സംവിധായകൻ പൂഞ്ഞാർ വിജയൻ, സജീവൻ വിളക്കുമാടം,സുനിൽ മാരാർ, കുറിച്ചിത്താനം രാമചന്ദ്രമാരാർ, തൃക്കാരിയൂർ സുരേഷ്, ആനികാട് കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ നന്ദന കെ.നായർ, അശ്വിൻ,യദുകൃഷ്ണൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. പുതിയ ഭാരവാഹികളായി അരുൺ അമ്പാറ (പ്രസിഡന്റ്), രാധാകൃഷ്ണൻ പൂഞ്ഞാർ (സെക്രട്ടറി), സജീവൻ (വൈസ് പ്രസിഡന്റ്), അജയ്രാജ് അമ്പാറ (ജോ. സെക്രട്ടറി), വിനു പൂഞ്ഞാർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.