പൊൻകുന്നം : ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രയോക്താവും വായനയുടെ പ്രചാരകനുമായിരുന്ന പി.എൻ പണിക്കരുടെ ചരമദിനാചരണത്തിൽ ചിറക്കടവ് യു.പി സ്‌കൂളിലെ കുട്ടികൾ വായനാ സംസ്‌കാരം വളർത്താൻ വിവിധ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. ക്ലാസ് ലൈബ്രറി, പുസ്തകക്കൂട്ട്, അമ്മ വായന, വായനാ സന്ദേശ പ്രചരണം, വായനാ മത്സരം, ക്വിസ്, ആസ്വാദന കുറിപ്പ്,പ്രസംഗം, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടക്കും.