തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 1804-ാം നമ്പർ കാഞ്ഞിരമറ്റം സൗത്ത് ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പുംനടന്നു. തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ ഭദ്രദീപ പ്രകാശനം നടത്തി. യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ശാഖാപ്രസിഡന്റ് സി.ആർ ദിലീപ്കുമാർ സ്വാഗതംപറഞ്ഞു.സെക്രട്ടറി കെ.ബാലകൃഷ്ണൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ആയി പി.എസ് അയ്യപ്പൻ (പ്രസിഡന്റ്), എം.ആർ ഷിബു (വൈസ് പ്രസിഡന്റ്), ടി.കെ സജീവ്കുമാർ (സെക്രട്ടറി )എന്നിവരടങ്ങുന്ന 11അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.