വൈക്കം: വൈക്കം ഡി.വൈ.എസ്.പി. കെ. സുഭാഷിനും സി.ഐ. വൈ. നിസാമുദ്ദീനും വൈക്കം ജനമൈത്രി സമിതിയുടെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി. ദേവസ്വം കൊട്ടാരത്തിൽ നടന്ന സമ്മേളനം നഗരസഭാ ചെയർമാൻ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ആർ. സന്തോഷ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.വി. സത്യൻ, സി.ആർ.ഒ. കെ.വി. സന്തോഷ്, പി.എം. സന്തോഷ് കുമാർ, ലൈലാ ജയരാജ്, കെ. ശിവപ്രസാദ്, പി. സോമൻ പിള്ള, ശിവരാമ കൃഷ്ണൻ നായർ, ടി.ആർ സുരേഷ്, എം.ആർ. റെജി എന്നിവർ സംസാരിച്ചു. ജനമൈത്രി സമിതിയുടെ ഉപഹാരം ചെയർമാൻ പി. ശശിധരൻ സമ്മാനിച്ചു.