വൈക്കം: കമ്മ്യൂണിസ്റ്റ് നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വി. കെ. ഗോപിനാഥന്റെ ചരമവാർഷികത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറി വി എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹ സ്മാരകഹാളിൽ നടന്ന സമ്മേളനത്തിൽ സി.പി.എം. ഏരിയാ സെക്രട്ടറി കെ. അരുണൻ അദ്ധ്യക്ഷത വഹിച്ചു. കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. കെ. ഗണേശൻ, നഗരസഭാ ചെയർമാൻ പി. ശശിധരൻ, കെ. കുഞ്ഞപ്പൻ, എം. സുജിൻ, അഡ്വ. കെ. കെ. രഞ്ജിത്, പി. ഹരിദാസ് എന്നിവർ സംസാരിച്ചു.