പാലാ : കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ പാലാ വിദ്യാഭ്യാസ ജില്ലയുടെ ആഭിമുഖ്യത്തിൽ വായനാ ദിനാഘോഷം ചക്കാമ്പുഴ ഗവ.യു.പി സ്‌കൂളിൽ വച്ച് രാമപുരം എ.ഇ.ഒ രമാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ. വൈ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം വി.ബി. സുജാത സ്വാഗതം ആശംസിച്ചു. രാമപുരം ബി.പി.ഒ ജി. അശോക് വായനാദിന മുഖ്യസന്ദേശം നൽകി. സബ് ജില്ലാ പ്രസിഡന്റ് ഷാജി ജോൺ, സെക്രട്ടറി ജോജോ കുര്യൻ എന്നിവർ പ്രസംഗിച്ചു.