കോട്ടയം: ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്ര്‌സ് അസോസിയേഷന്റെ വാർഷിക യോഗം തിരുവ‌ഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് എ.എൻ മോഹൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ രവി എസ്.മേനോൻ മാലിന്യ മുക്‌ത പദ്ധതിയായ പ്രൗഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. വിദ്യാഭ്യാസ അവാർഡുകൾ സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് രാജു വിതരണം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, ഇബ്രാഹിം ഷറഫുദീൻ, കെ.ജെ ആന്റണി, ശശിധരൻ, ജയനാരായണൻ തമ്പി, അബ്‌ദുൾ റൗഫ്, എ.ബി രാജേഷ്, പി.ടി അജിമോൻ, എൻ.സി രാജു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജോസഫ് സെബാസ്റ്റ്യൻ (പ്രസിഡന്റ് ), ഇബ്രാഹിം ഷറഫുദീൻ (സെക്രട്ടറി), കെ.ജെ ആന്റണി (ട്രഷറർ), പി.ടി അജിമോൻ, അബ്‌ദുൾ റൗഫ് (വൈസ് പ്രസിഡന്റുമാർ), എം.കെ രാമചന്ദ്രൻ (ജോ.സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.