കോട്ടയം: ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികവും സ്‌കോളർഷിപ്പ് വിതരണവും നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു തോമസ് ഉദ്ഘാടനം ചെയ്‌തു. ബസേലിയസ് കോളേജ് പ്രിൻസിപ്പൽ ഡോ.ജാൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.ആർ ഗോപാലകൃഷ്‌ണൻ നായർ, ഡോ.സുമാ ബിനോ തോമസ്, എം.എസ് സിബിൻ, മാനേജിംങ് ട്രസ്റ്റി ജോസഫ് ചാണ്ടി എന്നിവർ പ്രസംഗിച്ചു.