ചോഴിയക്കാട്: ബി.എസ്.എസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലോകസംഗീത ദിനാചരണവും സംഗീത പ്രതിഭയെ ആദരിക്കലും 21 ന് നടക്കും.സംഗീതസപര്യയിൽ അരനൂറ്റാണ്ട് പിന്നിട്ട പള്ളം രവിയ്ക്ക് (എം എൻ.രവീന്ദ്രൻ മംഗലത്ത്, ) പനച്ചിക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി.കെ.മോഹനൻ ഉപഹാര സമർപ്പണം നടത്തും.
ഷിബു കെ.രാജു ലോകസംഗീത ദിന സന്ദേശം നൽകും. ലൈബ്രറി പ്രസിഡന്റ് ടി.കെ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. മാജിക് ഷോ( മധു ശൂരനാട് ) കഥാപ്രസംഗം ( സാബു കുറ്റിവേലിൽ) ഗാനസന്ധ്യ ( ബി.എസ് എസ് എൽ പാട്ടുകൂട്ടം ) എന്നിവ ഉണ്ടായിരിക്കും. അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി യോഗാ പരിശീലനം രാവിലെ 5.30ന് ലൈബ്രറി ഹാളിൽ നടക്കും.