തലയോലപ്പറമ്പ്: കോളേജിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്വകാര്യ ബസിൽ വച്ച് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത വൃദ്ധനെ തലയോലപ്പറമ്പ് പൊലീസ് പിടികൂടി. കോട്ടയം അതിരമ്പുഴ കൊച്ചുപുരയ്ക്കൽ ജയിംസ് ഈപ്പൻ (70) ആണ് പിടിയിലായത്.ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. എറണാകുളത്ത് നിന്നും തലയോലപ്പറമ്പിലേക്ക് വരുന്നതിനിടെ പൂത്തോട്ടയിൽ നിന്നും ബസിൽ കൂട്ടുകാരികൾക്കൊപ്പം കയറിയ വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യം ചെയ്യുകയായിരുന്നു. വടകരയിൽ എത്തിയപ്പോൾ ശല്യം സഹിക്കാതെ വന്നതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തലയോലപ്പറമ്പിൽ ബസ് എത്തിയ ഉടൻ ഇയാളെ പൊലിസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.