അടൂർ: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവും കൂട്ടാളിയും അറസ്റ്റിൽ. നിലമ്പൂർ വഴിക്കടവ് ചെറുപറമ്പിൽ വീട് ഷിയാസ് (21), നിലമ്പൂർ മൊടപൊയ്ക വഴിക്കടവ് തോണിക്കടവിൽ വീട്ടിൽ അൻഷിദ് (23) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റുചെയ്തത്. അടൂരിലെ സ്വകാര്യ ആയുർവേദ നഴ്സിംഗ് സ്ഥാപനത്തിൽ നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാളാണ് പീഡനത്തിന് ഇരയായത്. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് പെൺകുട്ടികളെ കണ്ടെത്തുമ്പോൾ ഈ യുവാക്കളും ഒപ്പമുണ്ടായിരുന്നു. ഇതിൽ ഒരു പെൺകുട്ടിയെയാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. തുടർന്ന് പെൺകുട്ടിയേയും കൂട്ടുകാരേയും വശീകരിച്ച് മഹാരാഷ്ട്രയിലേക്ക് തട്ടിക്കൊണ്ടു പോയിയെന്നാണ് കേസ്. അടൂർ കോടതി പ്രതികളെ റിമാൻഡ് ചെയ്തു.