അരുവിത്തുറ: എസ്.എൻ.ഡി.പി യോഗം 3374 -ാം നമ്പർ ശാഖയുടെ വിശേഷാൽ പൊതുയോഗവും യൂണിയൻ വാർഷിക പ്രതിനിധികളുടെയും യൂണിയൻ കമ്മിറ്റി അംഗങ്ങളുടെയും തിരഞ്ഞെടുപ്പും 23ന് ഉച്ചയ്ക്ക് 1.30 ന് ശാഖാ ഓഫിസിൽ നടക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലറും മീനച്ചിൽ യൂണിയൻ ചെയർമാനുമായ എ.ജി തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ അഡ്വ.കെ.എം സന്തോഷ്‌കുമാർ യോഗം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എൻ.സതീശൻ, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം.ആർ ഉല്ലാസ്, എം.ആർ സജി മുല്ലയിൽ, ഷാജി കടപ്പൂർ, ഷിബു കല്ലറയ്ക്കൽ, അനീഷ് ഇരട്ടയാനി, അരുൺ കുളമ്പള്ളി എന്നിവർ പ്രസംഗിക്കും.