കടപ്ലാമറ്റം: ഇട്ടിയേപ്പാറ പുതുപ്പള്ളിയേൽ നിരപ്പ് എന്നീ റോഡുകളിൽ വഴിവിളക്കുകൾ കത്താതായിട്ട് രണ്ടു മാസമായതായി പരാതി. നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടിട്ടും വഴി വിളക്കുകൾ തെളിയിക്കാൻ നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. നിരവധി ആളുകൾ ഉപയോഗിക്കുന്ന ഈ റോഡിലെ വഴി വിളക്കുകൾ തെളിയിക്കാൻ നടപടിയെടുക്കണമെന്ന്
നാട്ടുകാർ ആവശ്യപ്പെടുന്നു.