s

പാലാ: പാലായിലെ സമാന്തര റോഡിന്റെ സ്ഥലമേറ്റെടുപ്പ് വൈകുന്നതിൽ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവറുടെ ഒറ്റയാൾ സമരം. പാലാ സിവിൽ സ്റ്റേഷൻ ഓട്ടോസ്റ്റാന്റിലെ ഡ്രൈവറായ സന്തോഷ് പുളിക്കനാണ് സെന്റ് മേരീസ് സ്‌കൂൾ ഭാഗം മുതൽ രാമപുരം റോഡ് വരെയുള്ള ഭാഗത്തെ ഭൂമിയേറ്റെടുത്ത് വീതി കൂട്ടണമെന്നാവശ്യപ്പെട്ട് റോഡിൽ സമരം ചെയ്തത്. റോഡിൽകിടന്നും ഇരുന്നുമായിരുന്നു ഒറ്റയാൾ സമരം.
സമരം ആരംഭിച്ചതോടെ ഈ വഴിയുള്ള ഗതാഗതം അല്പനേരത്തേക്ക് നിലച്ചു. പാലാ പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്ത് നീക്കി.