വൈക്കം : കൊതവറ ഗവ. എൽ.പി സ്കൂളിൽ വായനദിനം ഗ്രാമപഞ്ചായത്ത് പ്രസി‌ഡന്റ് എം.എസ്.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ അനീഷ് അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ഭാസ്ക്കരൻ കുളച്ചിറയെ വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുശീലകുമാരി പൊന്നാട അണിയിച്ചു. ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് സ്കൂളിലെ ക്ലാസ്സുകൾ ഹൈടെക് ആക്കിയതിന്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാപഞ്ചായത്തംഗം അഡ്വ.കെ.കെ.രഞ്ജിത്ത് നിർവഹിച്ചു.