വൈക്കം : സംസ്ഥന നിയമ സേവന അതോറിറ്റിയുടെ സഞ്ചരിക്കുന്ന ലോക അദാലത്തിന്റെ വൈക്കം താലൂക്കിലെ പര്യടനം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ചെയർപേഴ്സൺ വീണ വി.എസ് (വൈക്കം മുൻസിഫ്) ഫ്ലാഗ് ഓഫ് ചെയ്തു. ലോക അദാലത്ത് വാൻ ഇന്നലെ ഞീഴൂർ, മുളക്കുളം, തലയോലപ്പറപ്പ്, ഉദയനാപുരം എന്നീ പഞ്ചായത്തുകളിൽ പര്യടനം നടത്തി. ഇന്ന് രാവിലെ 10.30ന് ടി.വി.പുരം പഞ്ചായത്ത് ഗ്രൗണ്ട് 12.30ന് വെച്ചൂർ പഞ്ചായത്ത് 2.30ന് പുത്തൻപാലം എസ്. എൻ. ഡി. പി ഗ്രൗണ്ട്, 3.30ന് തലയാഴം പഞ്ചായത്ത് എന്നിവിടങ്ങളിൽ പര്യടനം നടത്തും.