ചങ്ങനാശേരി: ക്രൈസ്തവ സമുദായത്തെയും മതചിഹ്നങ്ങളെയും അവഹേളിക്കുന്ന കാർട്ടൂണിന് അവാർഡ് നൽകിയതുവഴി ലളിതകലാ അക്കാദമി മതേതര ഭാരത സംസ്‌കാരത്തിന് കളങ്കം വരുത്തിയെന്ന് കത്തോലിക്കാ കോൺഗ്രസ് തൃക്കൊടിത്താനം ഫൊറോന സമിതി കുറ്റപ്പെടുത്തി. സർക്കാരിന്റെ നയങ്ങൾക്ക് വഴങ്ങാത്ത ലളിതകലാ അക്കാദമി ചെയർമാനെയും സെക്രട്ടറിയെയും പുറത്താക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അതിരൂപതാ ട്രഷറർ സിബി മുക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ജോഷി കുറുക്കൻകുഴി അദ്ധ്യക്ഷത വഹിച്ചു.