പാലാ: ആൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ (എ.കെ.ടി.എ.) ജില്ലാ സമ്മേളം ഭാരവാഹികളെ തിരഞ്ഞെടുത്തു.

എസ്. സുബ്രഹ്മണ്യൻ (പ്രസിഡന്റ്), കെ.എസ്. സോമൻ (സെക്രട്ടറി), വി.ജി. ഉഷാകുമാരി (ട്രഷറർ), ജോയി കളരിക്കൽ, പി.വി. നടരാജൻ, വി.എസ്. സ്‌കറിയ, കെ.ഒ. ജോസഫ് (വൈസ് പ്രസിഡന്റുമാർ), എം.പി. മുഹമ്മദ്കുട്ടി, വി.ആർ. തങ്കമണി, കരുണാകരൻ നായർ, എം.എ. ബാബു (ജോ. സെക്രട്ടറിമാർ) എന്നിവരുൾപ്പെടെ 44 അംഗ കമ്മറ്റിയേയാണ് തിരഞ്ഞടുത്തത്. തയ്യൽതൊഴിലാളി ക്ഷേമനിധി ബോർഡിൽ സ്ഥിരനിയമനം നടത്താത്തതിലും ബോർഡിലേക്ക് തൊഴിലാളികൾ അടയ്‌ക്കേ വിഹിതം 240 രൂപയിൽ നിന്നും 600 രൂപയായി വർദ്ധിപ്പിക്കാനുള്ള നടപടിയിലും സമ്മേളനം പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി ജി. സജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ. സതികുമാർ, കെ.എസ്. സോമൻ, എം.പി. മുഹമ്മദ്കുട്ടി, വി.ജി. ഉഷാകുമാരി, കരുണാകരൻ നായർ എന്നിവർ സംസാരിച്ചു.