 പാലാ: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി സേവഭാരതി, മാനവസേവ ചാരിറ്റി ഓറിയന്റഡ് ട്രസ്റ്റ്, രാഷ്ട്രീയ സ്വയംസേവക സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് യോഗദിനം ആചരിക്കും.പാലാ ആർ.വി.പാർക്കിൽ രാവിലെ 7ന് യോഗ ആചാര്യൻ ഡോ.മുരളീധരൻ പിള്ള സന്ദേശം നൽകും. തുടർന്ന് യോഗ പ്രദർശനം.

 പുലിയന്നൂർ: ഗായത്രി സെൻട്രൽ സ്‌കൂളിൽ, മത്തോലി ഗ്രാമപഞ്ചായത്തിന്റെയും ഗവ. ആയുർവേദഹോമിയോ ഡിസ്‌പെൻസറികളുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് യോഗദിനം ആചരിക്കും.രാവിലെ 9.30ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ യോഗദിന സന്ദേശം, യോഗ പരിശീലനം എന്നിവ നടക്കും.