ചങ്ങനാശേരി : ചങ്ങനാശേരി മതുമൂല ജംഗ്ഷനിൽ മൂന്ന് കാറുകൾ തമ്മിൽ കൂട്ടിയിച്ചു. ആർക്കും പരിക്കുകളില്ല.കോട്ടയം ഭാഗത്തുനിന്നും ചങ്ങനാശേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാഹനങ്ങളാണ് ഒന്നിനു പുറകേ ഒന്നായി ഇടിച്ചത്. മതുമൂല ജംഗ്ഷനിൽ ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. അമിതവേഗതയിൽ പുറകിൽ നിന്ന് വന്ന ഒരു കാർ മുമ്പിൽ പോയ വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇതിന് പിറകിൽ വന്ന കാറും ഇതിനിടയിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ശക്തിയിൽ മൂന്ന് കാറുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. മതുമൂല ജംഗ്ഷനിൽ അരമണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. കനത്തമഴയും അപകടകാരണമായി.