കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖയുടെ വാർഷിക പൊതയോഗം നാളെ 2ന് ശാഖ ഹാളിൽ ചേരും. മീനച്ചിൽ യൂണിയൻ ചെയർമാൻ എ ജി തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം കൺവീനർ കെ.എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം.ആ.ർ ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തും. ശാഖയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കും ശാഖ സെക്രട്ടറി ഷിബിൻ മാങ്കുഴക്കൽ അവതരിപ്പിക്കും. ശാഖ പ്രസിഡന്റ് കെ ആർ രജീഷ് പുതുപ്പറമ്പിൽ സ്വാഗതവും വൈസ് പ്രസിഡന്റ് എ.ആർ. മോഹനൻ നന്ദിയും പറയും.