പാമ്പാടി : നവലോകം സാംസ്കാരിക കേന്ദ്രം പൊൻകുന്നം വർക്കി സ്മാരക നവലോകം ചാരിറ്റബിൾ ട്രസ്റ്റ് ആയി പ്രവർത്തിക്കാൻ തീരുമാനിച്ചു. വി.എൻ. വാസവൻ (ചെയർമാൻ)​,​ കെ.പി. ഗോപാലകൃഷ്ണൻനായർ,​ കെ.കെ. കരുണാകരൻ,​ കോര മാത്യൂ (വൈസ് ചെയർമാൻമാർ),​ പ്രൊഫസർ രാജൻ ജോർജ് പണിക്കർ സെക്രട്ടറി, പ്രൊഫസർ കെ.വി. ശശിധരൻ നായർ, വി.എം. പ്രദീപ് (ജോ. സെക്രട്ടറിമാർ),​ ഇ.എസ് തുളസിദാസ് (ട്രഷറർ),​ കെ.എം. രാധാകൃഷ്ണൻ,​ എം.ആർ. ഗോപാലകൃഷ്ണൻ നായർ,​ റജി സഖറിയ,​ ഇ.എസ്. സാബു,​ വർക്കി രാജൻ,​ പ്രൊഫസർ അന്നമ്മ ജോർജ്,​ അജിത് എം.സി ,എബ്രഹാം തോമസ്,​ അന്നമ്മ ജോർജ് തേവർമല.( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവർ ഭാരവാഹികളായിട്ടാണ് ട്രസ്റ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുവാനും നേതൃത്വപരമായ പങ്കു വയ്ക്കാനും ആണ് ട്രസ്റ്റ് ലക്ഷ്യമിടുന്നതെന്ന് വി എൻ വാസവൻ അറിയിച്ചു. നവലോകം പൊൻകുന്നം വർക്കി സ്മാരക ചെറുകഥ അവാർഡ്,​ പൊൻകുന്നം വർക്കി അനുസ്മരണം,​ സാംസ്കാരിക ചർച്ചകൾ കവിയരങ്ങുകൾ തുടങ്ങി പ്രവർത്തനങ്ങളാണ് നവലോകം സംഘടിപ്പിക്കുന്നത്. പാമ്പാടി പെരിഞ്ചേരിയിലെ പൊൻകുന്നം വർക്കിയുടെ സ്മൃതി മണ്ഡപം കേന്ദ്രീകരിച്ചാണ് പ്രവർത്തനം.