കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്യാൻസർ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി നടത്തിയ സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്‌ട്രേറ്റിന് മുമ്പിൽ നാളെ രാവിലെ പത്തിന് നടത്തുന്ന ജനകീയ ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ജോസഫ് വാഴയ്ക്കൻ എക്‌സ് എം.എൽ.എ., കുര്യൻ ജോയി, ലതികാ സുഭാഷ്, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, പി.എ.സലിം, നാട്ടകം സുരേഷ്, അഡ്വ.പി.എസ്.രഘുറാം എന്നിവർ പ്രസംഗിക്കും.