പൊൻകുന്നം : ചിറക്കടവ് ഗ്രാമ പഞ്ചായത്ത് അഞ്ച്‌കോടി രൂപ മുടക്കി നിർമിക്കുന്ന വ്യാപാര സമുച്ചയത്തിൽ ക്രമക്കേടുക്കൾ നടക്കുന്നതായും പഞ്ചായത്ത് പ്രസിഡന്റ് അധികാര ദുർവിനിയോഗം നടത്തുന്നതായും ആരോപിച്ച് യു. ഡി.എഫ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 24ന് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും, ധർണയും നടത്തും. രാവിലെ 10ന് നടക്കുന്ന സമരപരിപാടി വിജയിപ്പിക്കുവാൻ യു.ഡി.എഫ് യോഗം തീരുമാനിച്ചു. യോഗത്തിൽ യു.ഡി.എഫ് ചെയർമാൻ ജയകുമാർ കുറിഞ്ഞിയിൽ, കൺവീനർ ഷാജി നല്ലപറമ്പിൽ, വിവിധ കക്ഷി നേതാക്കളായ പി.എ. സലിം, ഷാജി പാമ്പൂരി, പി.എൻ. ദാമോദരൻ പിള്ള, പി.എം. മാത്യു പുന്നത്താനം സുമേഷ് ആൻഡ്രവൂസ്, സുരേഷ്. ടി .നായർ, സി.ജി .രാജൻ, അഭിലാഷ് ചന്ദ്രൻ, ഷിജോ കൊട്ടാരം, സനോജ് പനക്കൽ, റോസമ്മ ടീച്ചർ, ജോർജ് കുട്ടി പൂതക്കുഴി എന്നിവർ സംസാരിച്ചു.