പൊൻകുന്നം: കെ.വി.എൽ.പി.സ്‌കൂളിൽ വായനവാരാചരണം മുൻ പ്രഥമാദ്ധ്യാപകൻ ടി.എൻ.പരമേശ്വരൻ നായർ ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമപ്പഞ്ചായത്തംഗം കെ.ജി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക ആർ.ജിഷ, മഞ്ജു എച്ച്.നായർ, കെ.നീതു, പി.ജി. രതീഷ്, കെ.എ.അൻസില എന്നിവർ സംസാരിച്ചു. വായനമത്സരം, പോസ്റ്റർ നിർമാണം, ക്വിസ്, പ്രസംഗമത്സരം, കഥപറയൽ, ആസ്വാദന കുറിപ്പ് എന്നീ ഇനങ്ങളിൽ വായനവാരത്തിൽ മത്സരങ്ങൾ നടത്തും.