മുണ്ടക്കയം: കേരള സർക്കാർ കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയുള്ള ക്രിസ്ത്യൻ, മുസ്ലിം, എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് ഇലക്ട്രിക്കൽ വർക്ക്, എ.സി മെക്കാനിക്, ഓട്ടോ മൊബൈൽ, വെൽഡിംഗ് വർക്ക്, ആയുർവേദ സ്പാ തെറാപ്പി, അക്കൗണ്ട് അസിസ്റ്റന്റ് (ബി.കോം)എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. താത്പര്യം ഉള്ളവർക്ക് വേണ്ടി ഇന്ന് പാറത്തോട് കുടുംബശ്രീഹാളിൽ മൊബിലൈസേഷൻ ക്യാമ്പ് നടത്തും. വിവരങ്ങൾക്ക്: 9074717322.