ചിറക്കടവ്: മഹാദേവക്ഷേത്രത്തിൽ സ്വർണ്ണധ്വജ പ്രതിഷ്ഠാദിനം നാളെ ആഘോഷിക്കും. മേൽശാന്തി സി.കെ.വിക്രമൻ നമ്പൂതിരി കാർമികത്വം വഹിക്കും. രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമം, 10.30ന് കലശാഭിഷേകം എന്നിവ നടക്കും.